Tuesday, November 30, 2010

ഇതാ ഇതും കറുപ്പ്‌

കവിതകളായ്‌ ഹ്രുത്തില്‍ പടര്‍ന്നിട്ടും
അറിയാത്തതെന്തു നീ ഈ തുടിപ്പിനെ
കമലനയനങ്ങളില്‍ നീയണിയും കണ്‍മഷിക്കറുപ്പിനും
നെറ്റിത്തടത്തിലെ അരുണ വര്‍ണ്ണത്തിനും
വാര്‍മുടിയിഴക്കിടയില്‍ ചൂടിടും തുളസിക്കതിരിനും
അറിയുവത്‌ എന്തിനാലെന്നോര്‍ത്തുവോ..
അഴകിനാല്‍ അവ ആത്മഹര്‍ഷം കൊള്ളുന്നതീ
തുടിപ്പിന്‍ നിനവിലെന്നാകിലുമെന്‍
പ്രണയചിത്രത്തെ മറച്ചിടാന്‍
എന്തിനായ്‌ തേടുന്നു തത്ത്വചിന്തതന്
‍കരിമ്പുകക്കൂട്ടത്തെ..

Friday, November 19, 2010

മരുവിലെ മഴമര്‍മ്മരം

ഇരമ്പിയാര്‍ത്തു പെയ്യുന്ന നിണ്റ്റെ നിഗൂഢതകളെ
ഭയന്നിരുന്നു എണ്റ്റെ ബാല്യം
ഇരുളില്‍ നിണ്റ്റെ ആരവങ്ങള്‍ക്കിടയില്‍
അകലത്തുയരുന്ന അലറിവിളികളുടെ
സ്വപ്നങ്ങളാല്‍ വാവിട്ടു കരഞ്ഞിരുന്നു
പിന്നെയെപ്പോഴാണു..
നീയെനിക്കു പ്രതീക്ഷയും സാന്ത്വനവുമായത്‌
നിനക്കു വേണ്ടിയീ നെഞ്ചകം തുടീച്ചതും
നമുക്കു മാത്രമീ രാത്രികള്‍ നിശബ്ദരായതും
പെയ്തൊഴിയുമ്പോളെണ്റ്റെയും നിണ്റ്റെയും
മിഴികള്‍ നിറഞ്ഞതും
ഹ്രുദയം നിറക്കുന്നൊരോര്‍മ്മയാക്കി നമ്മെയും..
കാലമീ മണല്‍കുന്നിനാല്‍ അകറ്റിടുന്നു...
കണ്ണു നിറയല്ലെ..സന്തോഷമറിയിച്ചിടാമിനി...
പുലരുവോളമെന്‍ ശ്രവണികള് ‍
തഴുകിയിരുന്നാ നിന്‍ സ്വരം ..
കേട്ടു ഞാനിന്നു പിന്നെയും
ഞാനെന്ന പോല്‍ നിന്നെയറിയുന്നവള്
‍നീയെന്ന പോലെന്നെയും... നീ തന്നെയൊ?

Sunday, November 7, 2010

വേനല്‍പൂവ്‌

ഒരേ തളിരില്‍ വിരിഞ്ഞതറിഞ്ഞില്ല,ഹ്രുദയങ്ങള്‍
മഴപോല്‍ പൊഴിച്ച വാക്കുകള്‍ക്കപ്പുറം.
പിന്നിട്ട വഴിയിലൊക്കെയും,
വസന്തം പടര്‍ന്നതു കണ്ടു.
മഴയേറ്റു കുതിച്ചു, ഗ്രിഷ്മകവാടത്തില്‍
നിലതെറ്റി വീണു ..
മ്രുതിയടുത്ത സ്വപ്നസൌധത്തിന്‍,
ഒാര്‍മ്മകള്‍ മെഴുകിയ തിണ്ണയിലിരിപ്പൂ...
പ്രണയപൂറ്‍വ്വം പാരില്‍ അലിയും
ഉഷസ്സിലെന്‍, നിരാശയോലും
മിഴിയുടക്കവെ..
അകലെയെവിടെയോ
സന്ദേഹമോടെ പെയ്യുന്നു.... എണ്റ്റെ മഴ

Thursday, November 4, 2010

വാക്കുകള്‍............

വാക്കുകള്‍ സംഗീത മാകുമെന്നും
മഴയായി പൊഴിയുമെന്നും   നീ!
അക്ഷരവെളിച്ചമുപെക്ഷിച്ചു,                                         
ഇരുട്ടിലൂടെ ഞാന്‍ നടക്കവേ,;                          
 
 
നിന്റെ വാക്കുകള്‍ എന്നില്‍ ചിതറി തെറിച്ചു.
പൊഴിഞ്ഞു വീണത്‌ മഴയാണെന്നും
സംഗീതം  പോലെ മധുരമെന്നും തിരിച്ചറിവ്.
എന്നിട്ടുമെന്തോ? മോചിക്കാന്‍ ആവാതെ അവ ..
 
 
എന്റെ രാത്രികളില്‍ സ്വപ്നം മുള്ളായി തളിര്‍ത്തു
പ്രാണന്റെ വേദനയില്‍ പിടഞ്ഞ വാക്കുകള്‍ ....
എങ്കിലും ആശ്വസിപ്പൂ കരുത്തേകാന്‍
ഒരു മഴയായി നീ ഉണ്ടല്ലോ ,,,കനിവോടെ
 

Monday, November 1, 2010

പ്രിയ മഴക്കാലമേ..

നീയുതിര്‍ത്തിടും മഴത്തുള്ളിയൊരൊന്നും
മൌനമായ്‌ പറയുന്നതെന്തോ...
ഏകനായ്‌ ഏതു യാമത്തില്‍ കൊള്ളേണ്ടതീ മഴ
നിന്നില്‍ വിതുമ്പും വാക്കിനെയറിയാന്
‍എന്നേയുണര്‍ത്താന്‍ നീ ചൊരിഞ്ഞൊരാം വര്‍ഷിതം.
പതിച്ചുവൊ നിന്‍ ലക്ഷ്യ യോജനക്കപ്പുറം
ഇരുളില്‍ വീണവ തുള്ളിത്തെറിക്കുമ്പോള്‍
ഇടറിയോ മിത്രമേ
അരുവിയായ്‌ നീ ഒഴുകിയകലുമ്പഴും
ബാഷ്പമായ്‌ ഉയര്‍ന്നുരുണ്ടു കൂടുമ്പഴും
അറിയുന്നു ഞാന്‍ നിണ്റ്റെ ചിരിയും കരച്ചിലും
നിമിനേരമെന്നില്‍ നിന്‍ മ്രുദുലമൊഴികളും ഒഴിയവേ..
പുണരുന്നെന്നെ വീണ്ടുമാ ക്രൂരമാം വേനല്‍