Friday, October 29, 2010

കനല്‍മഴ

വരുമെന്നു പറഞ്ഞില്ല.. യാത്രയാകുമെന്നു മാത്രം
കാലകാപട്യം കനലെരിച്ചൊരാം
യാമങ്ങളില്‍ സ്നേഹമാകും മഴയായിരുന്നില്ലെ
തോരാതെയീമഴ തീര്‍ത്തതാം സാഗരം
അലയടിച്ചുയരും കണ്ണുനീരെന്നോര്‍ത്ത്‌
മ്രുദുലമായ്‌ പോറിയൊരു പ്രണയ-
നഖക്ഷതം, നിറമുള്ള നൊമ്പരം
ചായം തെറിച്ചോരു നിന്‍ ചിത്ര വേദികയില്‍..
തിരയുന്നു ഞാന്‍ ..ഒരുതുള്ളി സിന്ദൂരം.

Saturday, October 23, 2010

സൗഹൃദം  ഒരു മഴയാണെന്നു അറിഞ്ഞത് ,,
വേഴാമ്പല്‍ പോലെ ,വരണ്ട ജീവിതം നോക്കി നില്‍ക്കെ..
നീ കടന്നു വന്നപ്പോഴാണ് ......
എനിക്ക് ജീവ ജലം നല്കാന്‍...
നീ വന്നത് എവിടെ നിന്ന് ?..
ഒരു മാത്രയില്‍ എന്നെ അറിയാന്‍
 മന്ത്രം  അറിഞ്ഞതും എവിടെ നിന്ന് ?....
നിന്നെ അറിയാന്‍ ഒരുങ്ങവേ അറിയുന്നു..
നീ ഒരു മഴയെന്നു...പുഴയായി ഒഴുകുന്ന രാഗമെന്നും

Friday, October 22, 2010

വേനല്‍മഴ നനയുമ്പോള്‍

തരളവര്‍ണ്ണങ്ങളാല്‍ ജീവിത ചിത്രമെഴുതവേ,
കണ്ടു ഞാനെന്‍ തോഴിയെ.. ആത്മ മിത്രത്തെ..
കനവുണ്ട്‌, നിനവുണ്ട്‌, മോഹമുണ്ടതില്‍..
പച്ചയും ചോപ്പും വെളുപ്പുമുണ്ട്‌..
വര്‍ണ്ണവിശ്വത്തിലെ സര്‍വ്വമുണ്ടെങ്കിലും..
കണ്ടില്ല ഞാന്‍.. കണ്ടില്ല ഞാനതില്‍
അന്ധകരത്തിന്‍കരിനിറത്തെ..

അന്തിച്ചു നിന്നു ഞാന്‍ ഭിന്നിച്ചു
നിന്നതെന്‍ നന്‍മതിന്‍മ
വെണ്‍മ എറും ആടയാകെ അണിഞ്ഞവള്‍..
നന്‍മ തന്‍ മുഖമുള്ള യൌവന പെണ്‍കൊടി
പുലരിപോല്‍ മിഴിവുറ്റ നിന്‍ ഹ്ര്‍ദയ
മൊഴികളില്‍ രമിക്കുവാനെന്തെന്ത്‌ പുണ്യം
എന്നിലെന്തെന്ത്‌ പുണ്യം
അലകളാല്‍ പുണരുന്ന കടലാണു നീയെങ്കില്
‍അലകളില്‍ കുതിരും മണല്‍തരി ഞാന്‍..
മൌനം നിറച്ചു നീ വദനം മറച്ച നീ...
ക്ഷണികമം ജീവിതം മഴയായ്‌ വരച്ചു നീ
സാഗരങ്ങള്‍ക്കിപ്പുറം കുളിരായ്‌ പതിച്ച നീ
സദയമൊരു പഥികണ്റ്റെ തണലായ്‌ വിടര്‍ന്നു നീ
നിന്‍ സ്വപ്നസീമക്ക്‌ കവലായ്‌ നില്‍പു നീ
വിടരട്ടെ വിരിയട്ടെ നിന്‍സ്വപ്ന കുസുമങ്ങള്‍

എവിടെയെന്നോ പെയ്തൊരാ മഴയത്ത്‌
നീ പതിച്ചു പോയതാം സ്വപ്നങ്ങള്‍ ഒക്കെയും
ഇവിടെയെന്നും പെയ്യുമീ ചാറ്റല്‍ മഴകളില്‍
തളിരിടാ മുകുളങ്ങള്‍ തേങ്ങലായ്‌ നിറയവേ
അടരുമാ ധൂമപടങ്ങളില്‍ തിരയുന്നു
സ്വപ്നമായ്‌ സത്യമായ്‌ പ്രളയ്മായ്‌ പെരുമഴ

വ്രണിതമായ്‌ എന്നിലെ കഥനം നിലക്കവേ
കനവിലെന്നോട്‌ ചൊല്ലിയെന്‍ സ്നേഹിതേ
വഴിയിലൊറ്റക്ക്‌ നീയില്ല .. തരളമീ മൊഴിയും
നിണ്റ്റെയൊപ്പം
ഇലകളില്‍ മണ്‍ചാടി മണിപോല്‍ തുളുമ്പുന്ന
മഴത്തുള്ളി പോലവേ നിന്‍ മൊഴി മുത്തുക്കള്‍
"അകലില്ല" എന്നുടമ്പടി വാക്കായി ചൊല്ലി നീ
വാക്കല്ല വക്കു പോല്‍ തൊന്നുന്നതെന്‍ പ്രാണന്‍

ഒടുവില്‍ നീ എന്നോട്‌ പിരിയുവാന്‍ കല്‍പ്പിക്കും
പഥിക താരകം പിന്തുടര്‍ന്നെത്തിടും
സമയമില്ലെന്നു ചൊല്ലി നീ ഹ്ര്‍ത്തടം ബന്ധിക്കും
ചലനം നിലച്ചൊരു നിഴലായ്‌ പഥികനും
ആഴങ്ങളില്‍ ചെന്നു ഞാന്‍ തകരുന്ന നിമിഷവും
സൂര്യ തേജസ്സോലും നിന്‍ സൌരഭ്യം
അലിയട്ടെ നിന്നില്‍ പ്രഭാതവും പ്രദോഷവും
നിറമട്ടു നിനവറ്റു ഇടറി ഞാന്‍ വീഴവേ
തേടുന്നു നിന്നിലെ ശാന്തസൌരഭ്യം
തേടുന്നു നിന്നിലെ ശാന്തസൌരഭ്യം