Friday, December 24, 2010

പിന്‍വിളി

മഷിത്തുമ്പിനാല്‍ തെന്നിയെന്‍
കടലാസു നിറച്ച്‌, മഞ്ഞുമഴക്കും
മാരിവില്ലിനും ഒപ്പം
വേച്ചു തുടങ്ങുന്നു നീയും..
പ്രിയ ഡിസംബര്‍...ഇനി മടങ്ങുക..
അടര്‍ന്നു നീയണയും ഒാര്‍മ്മച്ചെരുവുകളില്
‍കൂട്ടമായി പൂത്ത ചെമ്പകം കണ്ടിട്ട്‌..
ഒരനര്‍ഹ ചിന്തയാം കാറ്റു, പിച്ചിയ
മോഹത്തിന്‍ മുല്ലയിതളും..

പുനര്‍ജ്ജനിക്കും.. ! പതിനൊന്നിലകള്‍ക്ക്‌
നെറുകയിലൊരു പൂവായ്‌ നീ...
വിരിയും വരെ, കൊഴിഞ്ഞു വീണതിനു
കെടാജീവണ്റ്റെ രഹസ്യമാകണം..
ഒാരിലയെയും നിണ്റ്റെ
നീലനിലാവിണ്റ്റെ താഴ്‌വാരങ്ങളില്‍
ഒളിച്ചു കേട്ട പ്രണയമോതി
ഉണര്‍ത്തണം..
പെയ്തു തീരാതെയെന്‍ മുകിലുറങ്ങും
കല്ലറച്ചുവട്ടില്‍ ചെറുപുഷ്പം
വെച്ചൊരിക്കല്‍ നിന്‍മിഴിനീര്‍
തപം കൊണ്ടതും ചൊല്ലുക..
സ്ഥിരചിത്തരായ്‌ ഇരിക്കട്ടെ..

ഇനിയൊരു സന്ധ്യയുണ്ട്‌..
വിഷാദച്ചുവപ്പില്‍ ഉദിച്ച്‌,
നിണ്റ്റെ അസ്തമനത്തിന്‍ പാപം
ചുമക്കേണ്ടവള്‍..
പിന്നെ നീണ്ട കൂരിരുള്‍
അലറിയെണ്റ്റെ കൂര തുളക്കും
'വര്‍ഷയാമ'ത്തിന്‍ മ്രുതി ചിരിക്കും
'തപ്തയാമ'വും..ഇല ചിന്നി ചമയലും..
അഗ്രത്തിലൂര്‍ന്നു തുടങ്ങിയ
പകല്‍തുള്ളിക്കു കീഴില്‍..
മനം വെച്ചുറങ്ങട്ടെ.. ഞാനും..

Friday, December 17, 2010

നിര്‍വ്വചനം



കൂട്ടി കിഴിക്കാന്‍  ഇതൊരു ഗണിതമല്ലല്ലോ......
സമവാക്യങ്ങളുടെ  തുലനത നോക്കി അളന്നെടുക്കാനും ;
 വഴി വക്കില്‍ തനിച്ചിരിക്കെ ഒരു തണല്‍ പടരുന്നത്‌ പോലെ   ....
ഒഴുകി തളരുമ്പോള്‍  ഒന്നിക്കുന്ന കൈവഴി പോലെ ...,
നടന്നു നെങ്ങവേ ഈ വഴിയില്‍ തനിച്ചല്ലെന്ന   ,
തിരിച്ചറിവിന്റെ   ആശ്വാസമല്ലേ ?